മൺകപ്പിലെ മംഗോളിയൻ ചായ
കാലം കുറച്ച് പഴയതാണ്, എന്നുവെച്ചാൽ ചെമ്പഴന്തി എസ് എൻ കോളേജിൽ മനഃശാസ്ത്ര ബിരുദപഠനവും, അതിനേക്കാൾ ശക്തമായി വിപ്ലവ പോരാട്ടങ്ങളും നടത്തിക്കൊണ്ടിരുന്ന കാലം. സമത്വസുന്ദര ലോകമുണ്ടാക്കാൻ പടച്ചട്ടയും ആയുധങ്ങളുമണിഞ്ഞു പൊരുതിക്കൊണ്ടിരുന്ന ആയിരക്കണക്കിന് വിപ്ലവസ്വപ്‌നാടകാരിൽ ഒരാളായി തലങ്ങും വിലങ്ങും പോരാട്ടങ്ങൾ നയിക്കുന്നതിനിടയിൽ, ചെന്നുകയറിയ പുലിമടയിൽ നിന്നും കുടിച്ച ചായയുടെ കഥയാണ്. മംഗോളിയൻ സുന്ദരിയുടെ കൈയിൽ നിന്നും വാങ്ങി കുടിച്ച ആസാം രുചിയുള്ള ചായ. നാഗാലാന്റിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ...