കിനാവള്ളിയുടെ കാലുകൾ
'അളി നീ മൊട്ടയേയും വിളിച്ചോണ്ട് വരുമോ'.. 'ഞാൻ വരാം, അവന്റെ കാര്യം അറിയില്ല'. 'നീയൊക്കെ ഇങ്ങനെ തന്നല്ലോ, നമ്മുക്ക് ഒരാവശ്യം വരുമ്പം ഒരുത്തനും കാണൂല'. 'നീ അങ്ങനെ പറയരുത്, കഴിഞ്ഞ ആഴ്ച ഞങ്ങൾ വരാന്ന് പറഞ്ഞതല്ലേ'. 'എന്തിന്; അന്ന് ഞാൻ എന്റെ മോളേം കൊണ്ട് മണ്ടയ്ക്കാട് പോണെന്ന് പറഞ്ഞില്ലേ. അപ്പോൾ നിങ്ങൾ വരുമെന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ, അല്ലെങ്കിൽ തന്നെ ഈയാഴ്ച പോകാനുള്ളിടത്ത് കഴിഞ്ഞയാഴ്ച പോയിട്ട് കാര്യമുണ്ടോ'. 'എന്തായാലും ഞാൻ...