കഥകൾ / 03.05.2024

'അളി നീ മൊട്ടയേയും വിളിച്ചോണ്ട് വരുമോ'.. 'ഞാൻ വരാം, അവന്റെ കാര്യം അറിയില്ല'. 'നീയൊക്കെ ഇങ്ങനെ തന്നല്ലോ, നമ്മുക്ക് ഒരാവശ്യം വരുമ്പം ഒരുത്തനും കാണൂല'. 'നീ അങ്ങനെ പറയരുത്, കഴിഞ്ഞ ആഴ്ച ഞങ്ങൾ വരാന്ന് പറഞ്ഞതല്ലേ'. 'എന്തിന്; അന്ന് ഞാൻ എന്റെ മോളേം കൊണ്ട് മണ്ടയ്ക്കാട് പോണെന്ന് പറഞ്ഞില്ലേ. അപ്പോൾ നിങ്ങൾ വരുമെന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ, അല്ലെങ്കിൽ തന്നെ ഈയാഴ്ച പോകാനുള്ളിടത്ത് കഴിഞ്ഞയാഴ്ച പോയിട്ട് കാര്യമുണ്ടോ'. 'എന്തായാലും ഞാൻ...

കഥകൾ / 03.05.2024

'അമ്മേ, ഈ പ്രായത്തിൽ ഇങ്ങനെ ഒരു യാത്ര വേണോ'?. 'അതെന്താ മോളെ യാത്രകൾക്ക് പ്രായമുണ്ടോ, സ്വന്തം കാര്യങ്ങൾ പരസഹായമില്ലാതെ ചെയ്യുവാനുള്ള പ്രാപ്തി എനിക്കുണ്ട്'. 'അത് ഞങ്ങൾക്കറിയാം അമ്മാ, എന്നാലും ഒറ്റയ്ക്ക് വണ്ടിയോടിച്ചു ഇന്ത്യ മുഴുവൻ കറങ്ങുകയെന്ന് പറഞ്ഞാൽ'.. 'അതിനെന്താ കുഴപ്പം, ഒരുപാട് പെൺകുട്ടികൾ ഒറ്റയ്ക്കും കൂട്ടുചേർന്നും രാജ്യം മുഴുവൻ യാത്ര ചെയ്യുന്നുണ്ടല്ലോ'.. 'അതുപോലെയാണോ ഇത്, ഇതുവരെ ഒറ്റയ്ക്ക് ഒരിടത്തേക്കും പോയിട്ടില്ലാത്ത അമ്മ'.. 'ഇതുവരെയും ഒറ്റയ്ക്ക് പോയിട്ടില്ലെന്ന് കരുതി ഇനി പോകാൻ...

കഥകൾ / 03.05.2024

ദേവി ആദ്യമായിട്ടാണ് അങ്ങനെയൊരു ആഗ്രഹം പറഞ്ഞത്. 'നീർമാതളം പൂക്കുന്നത് കാണണം'. 'ഈ നവംബറിൽ നീർമാതളത്തിന്റെ പൂക്കൾ തേടി എവിടെ പോകും.' ചോദ്യത്തിനുള്ള ഉത്തരവും അവളുടെ കൈയിലുണ്ടായിരുന്നു. 'മാധവികുട്ടി ഉറങ്ങുന്നത് ഇവിടെ പാളയത്തല്ലേ, അവിടെ പോകാം. പ്രീയപ്പെട്ടവൾക്കായി ഒരു പൂവെങ്കിലും കരുതിവെച്ചിട്ടുണ്ടാകും കമലയുടെ നീർമാതളം'. 'കമല സുരയ്യയുടെ സ്‌മൃതിമണ്ഡപത്തിലേക്ക് ഒരു തീർത്ഥയാത്രയാണോ ആരാധിക ആഗ്രഹിക്കുന്നത്.' ആ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവൾ ഫോൺ വെച്ചു. പിന്നെ ഇതുവരെ ഇങ്ങോട്ട് വിളിച്ചിട്ടില്ല,...

ഭൂതകാലപുരാണങ്ങൾ / 03.05.2024

കാലം കുറച്ച് പഴയതാണ്, എന്നുവെച്ചാൽ ചെമ്പഴന്തി എസ് എൻ കോളേജിൽ മനഃശാസ്ത്ര ബിരുദപഠനവും, അതിനേക്കാൾ ശക്തമായി വിപ്ലവ പോരാട്ടങ്ങളും നടത്തിക്കൊണ്ടിരുന്ന കാലം. സമത്വസുന്ദര ലോകമുണ്ടാക്കാൻ പടച്ചട്ടയും ആയുധങ്ങളുമണിഞ്ഞു പൊരുതിക്കൊണ്ടിരുന്ന ആയിരക്കണക്കിന് വിപ്ലവസ്വപ്‌നാടകാരിൽ ഒരാളായി തലങ്ങും വിലങ്ങും പോരാട്ടങ്ങൾ നയിക്കുന്നതിനിടയിൽ, ചെന്നുകയറിയ പുലിമടയിൽ നിന്നും കുടിച്ച ചായയുടെ കഥയാണ്. മംഗോളിയൻ സുന്ദരിയുടെ കൈയിൽ നിന്നും വാങ്ങി കുടിച്ച ആസാം രുചിയുള്ള ചായ. നാഗാലാന്റിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ...

ഭൂതകാലപുരാണങ്ങൾ / 03.05.2024

ഇന്നലെ നാഗാ സുന്ദരിയെയും ആസ്സാം ചായയെയും കുറിച്ച് വർണ്ണിച്ചതിൽ കുണ്ഠിതപ്പെട്ട പൊണ്ടാട്ടി, ഇനി ഈ വീട്ടിൽ ചായയില്ല, കാപ്പിയേയുള്ളൂവെന്ന് പ്രഖ്യാപിച്ചു. വൈകുന്നേരം ഗ്രാമ്പുവും ചുക്കുമെല്ലാം ചേർത്ത് ചായയുണ്ടാക്കി തന്നിട്ട്, ഇത് ലവളുടെ ചായയുടെ രുചിയാണോയെന്ന് ചോദിക്കുകയും, നാഗാലാന്റ് സുന്ദരിയിപ്പോൾ അവളുടെ മകളുടെ കല്യാണവും കഴിഞ്ഞു അമ്മൂമ്മയായിട്ടുണ്ടാകുമെന്ന് ഓർമ്മപ്പിക്കുകയും ചെയ്തു. ഇനിയീ വീട്ടിൽ ചായയില്ലായെന്ന പ്രഖ്യാപനം ചായ നൽകി കൊണ്ട് തന്നെ നടപടിയില്ലാതെ പിൻവലിച്ച കാര്യവും അറിയിച്ചതിനാൽ,...

ഭൂതകാലപുരാണങ്ങൾ / 03.05.2024

പ്രീയപ്പെട്ട പലതരം ഗന്ധങ്ങളുടെ സഹയാത്രികരാണ് മനുഷ്യരെല്ലാം.. നമ്മുക്ക് ചുറ്റും നിരവധി ഗന്ധങ്ങളുണ്ട്, പൂക്കളുടെ, മനുഷ്യരുടെ, ഭക്ഷണത്തിന്റെ, മണ്ണിന്റെ, മഴയുടെ.. ഒക്കെയും പ്രാണനിൽ ഒട്ടി നിൽക്കുന്ന സുഗന്ധങ്ങൾ.. കുട്ടിക്കാലത്തെ ഭയങ്ങളിൽ നിന്നും കരകയറ്റിയ നിരവധി മണങ്ങളുണ്ട്.. ഭസ്മത്തിന്റെ, കുങ്കുമത്തിന്റെ, ചന്ദനത്തിന്റെ, കുളമാങ്ങയുടെ, അമ്മയുടെ.. ആ മണങ്ങളിൽ ധൈര്യവാനായിരുന്ന കാലം.. ഓരോ മണങ്ങളുടെയും പൊരുൾ തിരഞ്ഞിറങ്ങിയതും, ഒടുവിൽ അത്തരം മണങ്ങളുടെയെല്ലാം പ്രഭയ്ക്ക് പുറത്തായി പോയതും വർത്തമാനം.. ഇതിനെല്ലാമിടയിൽ എവിടെയോ ഒരു ഗന്ധം മാത്രം ചേർന്നിരിപ്പുണ്ട്.. സകലമാന ഭയങ്ങളുടെയും...