ഗുവഹാത്തിയിലെ പെൺകുട്ടി
അത്രയേറെ പ്രീയപ്പെട്ട ഓർമ്മകളുടെ പിന്നാമ്പുറങ്ങളെല്ലാം യാത്രകളാണ്. അങ്ങനെയൊരു യാത്ര സമ്മാനിച്ച അത്ഭുതമാണ് ആ പെൺകുട്ടി. നാഗാലാൻഡിലെ ദിമാപൂരിൽ വെച്ചു നടന്ന സൗത്ത് ഏഷ്യൻ യൂത്ത് ഫ്രട്ടേണിറ്റിയിൽ പങ്കെടുക്കാൻ പോയ യാത്രയിലാണ് അവളെ കണ്ടത്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തി അവിടെന്ന് ഗുവഹാത്തി ട്രെയിനിൽ കയറിയായിരുന്നു യാത്ര, രണ്ടാം ക്ലാസ്സ് കമ്പാർട്ട്മെന്റിലെ ആദ്യരാത്രിയിലെ ഉറക്കം തീവണ്ടിയുടെ കുലുക്കവും ശബ്ദവും കാരണം നേരാംവണ്ണം പൂർത്തിയാക്കാനായില്ല. നേരം വെളുക്കും മുൻപ് തന്നെ വശത്തെ ജനാലയുടെ...