കഴിഞ്ഞ ഇരുപത്തിനാല് വർഷങ്ങളായി ഗൾഫിലെ വിവിധ രാജ്യങ്ങളിലെ എണ്ണഖനന മേഖലയിൽ ജോലി ചെയ്തുവരുന്നു. മനഃശാസ്ത്രത്തിൽ ബിരുദവും, മെറ്റീരിയൽ മാനേജ്മെന്റിൽ ഡിപ്ലോമയും, പ്രോജക്ട് മാനേജ്‌മെന്റിൽ എക്സിക്യൂട്ടീവ് എം ബി എയുമാണ് വിദ്യാഭ്യാസ യോഗ്യതകൾ.
അണ്ടൂർക്കോണത്ത് അച്ഛന്റെ വീട്ടിലും പൂജപ്പുരയിൽ അമ്മയുടെ വീട്ടിലുമായിരുന്നു ബാല്യകാലം. ഉണ്ണുവാനും ഉറക്കുവാനുമായി കുഞ്ഞമ്മമാർ പറഞ്ഞു തന്നിരുന്ന കഥകളിലെ ആനയേയും അഞ്ചുകണ്ണനെയും കിനാവ് കണ്ടുറങ്ങിയിരുന്ന കാലം കഥകളെ സ്വന്തമാക്കുവാൻ പഠിപ്പിച്ചു.